Type Here to Get Search Results !

Bottom Ad

തലശ്ശേരി എസ്.ബി.ഐയില്‍ ഇടപാടുകാരനെ പുറത്താക്കിയതായി പരാതി


തലശേരി (www.evisionnews.in): എസ്.ബി.ഐ തലശേരി മെയിന്‍ ബ്രാഞ്ചില്‍ പണമെടുക്കാനെത്തിയ ഇടപാടുകാരനെ ബലമായി പിടിച്ചുപുറത്താക്കിയതായി പരാതി. കതിരൂര്‍ ഹൈസ്‌കൂള്‍ റോഡിലെ ഫലക്കില്‍ ഫസലിനെയാണ് പാസ്ബുക്കില്ലെന്ന കാരണം പറഞ്ഞ് പുറത്താക്കിയത്. തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചിട്ടും പണം നല്‍കിയില്ലെന്ന് ഫസല്‍ പറഞ്ഞു.

ബുധനാഴ്ച പകല്‍ 11.10നാണ് സംഭവം. രണ്ടുമണിക്കൂറോളം ക്യൂവില്‍ നിന്ന് ബാങ്കിലെത്തിയപ്പോഴാണ് പാസ്ബുക്കില്ലാതെ പണമില്ലെന്ന മറുപടി ലഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെ കാണിച്ചിട്ടും വഴങ്ങിയില്ല. ഇതേചൊല്ലിയുള്ള സംസാരത്തിനിടയില്‍ സെക്യൂരിറ്റിക്കാരനെ വിളിപ്പിച്ച് ബലമായി പിടിച്ചുപുറത്താക്കുകയും പോലീസിനെ ഏല്‍പിക്കുകയും ചെയ്തു. അടിയന്തരാവശ്യത്തിന് രണ്ടായിരം രൂപ എടുക്കുന്നതിനാണ് ബാങ്കിലെത്തിയതെന്ന് ഫസല്‍ പറഞ്ഞു. പാസ്ബുക്കില്ലാതെ പണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശംനടപ്പാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad