Type Here to Get Search Results !

Bottom Ad

പൊവ്വലിലെ യുവാവിന്റെ കൊല: പ്രതി പോലീസ് വലയില്‍: അറസ്റ്റ് ഉടന്‍


വിദ്യാനഗര്‍ (www.evisionnews.in) : പൊവ്വലിലെ അബ്ദുല്‍ഖാദറി (19)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ബാവിക്കരയിലെ നസീര്‍ പോലീസ് വലയില്‍. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ആദൂര്‍ സി.ഐ സിബി തോമസ് പറഞ്ഞു. 

ഡിസംബര്‍ ഒന്നിന് വൈകിട്ട് അഞ്ചു മണിയോടെ ബോവിക്കാനം ടൗണില്‍ അബ്ദുല്‍ ഖാദറിനെ കുത്തിക്കൊന്നത്. അബ്ദുല്‍ ഖാദറിനൊപ്പമുണ്ടായിരുന്ന പൊവ്വലിലെ അസിയാദ് (22), സത്താദ് അനസ് (22) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇരുവരില്‍ നിന്നും സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു. കൊലക്കേസില്‍ നസീറിനെ മാത്രമാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad