Type Here to Get Search Results !

Bottom Ad

സമസ്ത പ്രസിഡണ്ട് കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു


പാലക്കാട് (www.evisionnews.in): പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടുമായ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധരാത്രി 12.45 നായിരുന്നു അന്ത്യം. ശാരീരി കാ സ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.

ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവിന്റെ മകനായി 1942ലാണ് ജനനം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ്. മാതാവ് പെരിമണ്ണില്‍ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ(www.evisionnews.in).

മക്കള്‍: അബ്ദുറഹിമാന്‍ ദാരിമി, അബ്ദുറഹീം ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ വാജിദ് ഫൈസി, അബ്ദുല്‍ ഫത്താഹ് ഫൈസി, അബ്ദുല്‍ ബാസിത്ത് ഫൈസി, അബ്ദുറാഫി ഫൈസി, അബ്ദുന്നാഫിഅ്, അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്.

നീണ്ട കാലം സമസ്തയില്‍ നേതൃപരമായ പങ്കുവഹിച്ച എ.പി ഉസ്താദ് 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണ്. 2012 ല്‍ സമസ്ത ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

സമസ്ത അധ്യക്ഷനായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ പിന്‍ഗാമിയായായാണ് സമസ്തയുടെ പത്താമത്തെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക്കാട് ജാമിഅയില്‍ നിന്നും പ്രഥമ സനദ് ദാന സമ്മേളനത്തില്‍ സനദ് സ്വീകരിച്ച എ.പി മുഹമ്മദ് മുസ്‌ലിയാര്‍ രണ്ടുപതിറ്റാണ്ടിലേറെ കാലം ജാമിഅ നൂരിയ്യയില്‍ പ്രധാന മുദരിസ്, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

(www.evisionnews.in)സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, സമസ്ത കേരളാ മ ദ്രസ മാനേജ്‌മെന്റ് പ്രസിഡണ്ട്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡണ്ട്, നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു.

മയ്യിത്ത് നിസ്‌കാരം രാവിലെ എട്ട് മുതല്‍ മണ്ണാര്‍ക്കാട് ദാറുന്നജാത്തില്‍ നടക്കും. ഖബറടക്കം മൂന്ന് മണിക്ക് കുമരംപുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad