Type Here to Get Search Results !

Bottom Ad

പഴയ 500 രൂപ സ്വീകരിക്കുന്നത് ഇന്ന് അര്‍ധരാത്രി വരെ മാത്രം


ന്യൂദല്‍ഹി (www.evisionnews.in): വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യസേവനങ്ങളുടെ ബില്ലുകള്‍ അടയ്ക്കാനും മരുന്നുകള്‍ വാങ്ങാനും പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി വ്യാഴാഴ്ച അര്‍ധരാത്രി അവസാനിപ്പിക്കും. ഇളവു നീട്ടില്ലെന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് അറിയിച്ചു. പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനും കഴിയില്ല. ആളുകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പഴയ 500 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍, ഈ നോട്ടുകള്‍ ഉപയോഗിച്ച് അവശ്യസേവനങ്ങളുടെ ബില്ലുകള്‍ അടയ്ക്കാനായി 72 മണിക്കൂര്‍ അനുവദിച്ചിരുന്നു. ഇളവ് പിന്നീട് ഡിസംബര്‍ 15 വരെ നീട്ടിയിരുന്നു.


keywords:new-delhi-demonitisation-rs-500-today-midnight

Post a Comment

0 Comments

Top Post Ad

Below Post Ad