Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ കൊല: പ്രതികള്‍ രക്ഷപ്പെട്ട കാറും ബൈക്കും പിടിച്ചെടുത്തു


ബോവിക്കാനം (www.evisionnes.in): പൊവ്വലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദറിനെ (19) കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ബൈക്കും ആദൂര്‍ സിഐയും സംഘവും ചേര്‍ന്ന് പിടിച്ചെടുത്തു. പ്രതികളായ ബാവിക്കരയിലെ ഫാറൂഖിന്റെ വീട്ടില്‍ നിന്ന് കാറും ബോവിക്കാനത്തെ അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് ബൈക്കുമാണ് പിടിച്ചെടുത്തത്. ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകിട്ട് ബോവിക്കാനം ടൗണില്‍വെച്ചാണ് അബ്ദുല്‍ ഖാദറിനെ കൊലപ്പെടുത്തിയത്്. കേസില്‍ മൂന്നുപേരെ ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. മുതലപ്പാറയിലെ കലാം മുഹമ്മദ് (47), ബാവിക്കരയിലെ ഫാറൂഖ് (30), ബോവിക്കാനത്തെ അഷ്‌റഫ് (28) എന്നിവരെയാണ് കേസന്വേഷിക്കുന്ന ആദൂര്‍ സി.ഐ സിബി തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവദാസന്‍, മധുസൂദനന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതി മുതലപ്പാറ ജബരിക്കുളത്തെ അഹ്മദ് നസീര്‍ (38), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ റിമാണ്ടിലാണ്. കേസില്‍ പ്രതികളെ സഹായിച്ച സുനൈദ് എന്നയാളെ പോലീസ് തിരയുന്നുണ്ട്.

keywords:kasaragod-bovikkanam-murder-case-car-bike-seized

Post a Comment

0 Comments

Top Post Ad

Below Post Ad