ചൊവ്വാഴ്ച രാവിലെ ബന്ദിയോട് മുട്ടം ഗെയിറ്റിന് സമീപത്തെ 26-ാംനമ്പര്‍ റേഷന്‍ കടക്ക് മുമ്പിലാണ് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കാര്‍ഡ് ഉടമകള്‍ അടുപ്പ് കൂട്ടി വേറിട്ട സമരം നടത്തിയത്. രണ്ട് മാസമായി ഈ കടയില്‍ നിന്നും റേഷന്‍ സാധനങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഉപഭോക്താക്കള്‍ കടക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
പിന്നീട് കുമ്പള എസ് ഐ മെല്‍വിന്‍ ജോസ് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ ചൊവ്വാഴ്ച റേഷന്‍ സാധനങ്ങള്‍ നല്‍കുമെന്ന ഉറപ്പിന്മേലാണ് ഉപഭോക്താക്കള്‍ തിരിച്ചു പോയത്. എന്നാല്‍ ഇന്ന് റേഷന്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ സാധനങ്ങള്‍ എത്തിയില്ലെന്ന മറുപടിയാണുണ്ടായത്.
ഇതേ തുടര്‍ന്നാണ് രോഷാകുലരായ ഉപഭോക്താക്കള്‍ റേഷന്‍ കടക്ക് മുമ്പില്‍ പ്രതിഷേധിച്ചത്.
keywords:kasaragod-kumbla-ration-card-owners-protest-bandiyod

Post a Comment
0 Comments