Type Here to Get Search Results !

Bottom Ad

ഹൈദരാബാദ് സ്‌ഫോടനം; യാസിൻ ഭട്കലും കൂട്ടാളികളും കുറ്റക്കാർ; ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ മുജാഹിദ്ദീൻ


ഹൈദരാബാദ് (www.evisionnews.in): ഹൈദരാബാദ് സ്‌ഫോടനക്കേസിൽ അഞ്ചു പേർ കുറ്റക്കാരെന്നു കോടതി. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകൻ യാസിൻ ഭട്കൽ അടക്കം അഞ്ചുപേരെയാണ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഇവർക്കെതിരായ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2013-ലെ ദിൽസുഖ് നഗർ സ്‌ഫോടനക്കേസിലാണ് വിധി. ഹൈദരാബാദിലെ പ്രത്യേക എൻഐഎ കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനാണ് യാസിൻ ഭട്കൽ.

കേസിൽ യാസിൻ ഭട്കൽ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. 2013 ഫെബ്രുവരി 21നാണ് ഹൈദരാബാദിലെ ദിൽസുഖ് നഗറിൽ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ഇരട്ട സ്‌ഫോടനത്തിൽ നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവിടെ സ്ഥാപിക്കാനുള്ള ബോംബുകൾ നൽകിയത് താനാണെന്നു യാസിൻ സമ്മതിച്ചിരുന്നു.



keywords:national-hyderabad-explosion-yaseen-batkal

Post a Comment

0 Comments

Top Post Ad

Below Post Ad