Type Here to Get Search Results !

Bottom Ad

റേഷന്‍ കാര്‍ഡ്: മുന്‍ഗണനാ പട്ടികയില്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തണം


മുളിയാര്‍ (www.evisionnews.in): വിവിധ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവരും ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവായവരുമായ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഉദുമ നിയോജക മണ്ഡലം എസ്.ടി.യു പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

അബൂബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ബി.എം ഹാരിസ് ബാലനടുക്കം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.എം മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, മുത്തലിബ് പാറക്കെട്ട്, ബി.എം അഷ്‌റഫ്, ബി.കെ ഹംസ, ലത്തീഫ് എടനീര്‍ ജനപ്രതിനിധികളായ നഫീസ, അനീസ മന്‍സൂര്‍, ജസീല അസ്ലം, നസീമ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad