Type Here to Get Search Results !

Bottom Ad

'മന്ത്രിയുടെ പേരില്‍ വ്യാജ നിക്ഷേപമില്ല'; കെ സുരേന്ദ്രനെതിരെ കടകംപള്ളി ബാങ്ക് നിയമനടപടിക്ക്


തിരുവനന്തപുരം (www.evisionnews.in): കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരേ ഫെയ്സ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ബാങ്ക് പ്രസിഡന്റ് എസ്.പി. ദീപക്. 

അതേസമയം സത്യസന്ധമായ പ്രസ്താവനയുടെ പേരില്‍ ഏത് നടപടിയെയും സ്വാഗതം ചെയ്യുന്നതായി കെ.സുരേന്ദ്രനും പറഞ്ഞു. ബാങ്കില്‍ ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയെന്നും ശതക്കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നുമാണ് സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

എന്നാല്‍ ബാങ്കില്‍ ആദായനികുതി വിഭാഗം ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്നു ദീപക് പറഞ്ഞു. ബാങ്കിലുളള മുഴുവന്‍ നിക്ഷേപത്തിനും വ്യക്തമായകണക്കുണ്ട്. ഒരു രൂപയുടെ പോലും കള്ളപ്പണമില്ല. തികച്ചും സുതാര്യമായ പണമിടപാടാണ് ബാങ്കില്‍ നടക്കുന്നത്. മന്ത്രിയുടെ പേരില്‍ വ്യാജ നിക്ഷേപമില്ല. നോട്ട് നിരോധനവും തുടര്‍ന്നുള്ള നിയന്ത്രണവും വന്നശേഷം ബാങ്കില്‍ പഴയനോട്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ ദുഷ്ടലാക്കോടെ പച്ച നുണയാണ് സുരേന്ദ്രന്‍ തട്ടിവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad