ബദിയടുക്ക (www.evisionnews.in): മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നബിദിന ഘോഷയാത്രയായെത്തിയവര്‍ക്ക് അയ്യപ്പഭജനമന്ദിര കമ്മിറ്റി ഭാരവാഹികള്‍ മധുരം നല്‍കി സ്വീകരിച്ചു. കോരിക്കാര്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ്, പള്ളത്തടുക്ക ജുമാമസ്ജിദ് കമ്മിറ്റികളുടെ നബിദിന ഘോഷയാത്രയില്‍ സംബന്ധിച്ചവര്‍ക്കാണ് പള്ളത്തടുക്ക അയ്യപ്പഭജനമന്ദിര കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്ത് സ്വീകരണമൊരുക്കിയത്.
മഹല്ല് ഖത്തീബ് ഫൈസല്‍ സൈനി സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ എം. ദാദി, കോരിക്കാര്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ കെഎച്ച് അബ്ദുല്ല കുഞ്ഞി, അസീസ്, അബ്ദുറഹ്മാന്‍, അബ്ദുല്ല കുഞ്ഞി, ലത്തീഫ് കെഎച്ച്, മുഹമ്മദ് ഹാജി കെഎച്ച്, ഇദ്ദീന്‍ കുഞ്ഞി കന്യപ്പാടി, അബ്ദുറഹ്മാന്‍ കുടുപ്പംകുഴി, മഹ്ശൂഖ് കോരിക്കാര്‍, സൈഫുദ്ദീന്‍ ഗോളിയടി, ഫായിസ് ഗോളിയടി സംബന്ധിച്ചു.

Post a Comment
0 Comments