Type Here to Get Search Results !

Bottom Ad

അഖിലേന്ത്യാ സെവന്‍സിന് രാജാസ് ഒരുങ്ങി


നീലേശ്വരം: (www.evisionnews.in) പള്ളിക്കര കോസ്മസ് ക്ലബ് 18 മുതല്‍ ജനുവരി എട്ടുവരെ നീലേശ്വരം രാജാസ് മൈതാനിയില്‍ നടത്തുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോളിന് ഒരുക്കങ്ങളായി. 20 ടീം പങ്കെടുക്കും. 7000 പേര്‍ക്ക് ഇരിക്കാവുന്ന മുളകൊണ്ട് നിര്‍മിച്ച ഗ്യാലറിയാണ് ഒരുക്കിയിട്ടുള്ളത്.


കോഴിക്കോടുള്ള അല്‍ഫ ഡക്കറേഷനാണ് ഗ്യാലറി ഒരുക്കുന്നത്. ആയിരം പേര്‍ക്ക് കസേരയില്‍ ഇരുന്ന് കളികാണാനുള്ള സൗകര്യവുമുണ്ട്. രണ്ട് ടീം കേരളത്തിന് പുറത്തുനിന്ന് പങ്കെടുക്കും. ജില്ലയില്‍ നിന്ന് മൂന്ന് ടീമുമുണ്ടാകും. ഹിറ്റാച്ചി തൃക്കരിപ്പൂര്‍, ഉഷ എഫ്‌സി തൃശൂര്‍, അഭിലാഷ് എഫ്എസി പാലക്കാട്, സോക്കര്‍ ആലുവ, എഫ്‌സി പെരിന്തല്‍മണ്ണ, യുണൈറ്റഡ് എഫ്‌സി മുംബൈ തുടങ്ങിയ ക്ലബുകള്‍ മത്സരത്തിനെത്തും. ടൂര്‍ണമെന്റ് 18ന് വൈകിട്ട് ആറിന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad