Type Here to Get Search Results !

Bottom Ad

കപ്പണയടുക്കത്തെ അക്രമത്തെ സമാധാന കമ്മിറ്റി യോഗം അപലപിച്ചു

കോളിയടുക്കം (www.evisionnews.in): പെരുമ്പള കപ്പണയടുക്കത്തുണ്ടായ അനിഷ്ട സംഭവങ്ങളെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗം അപലപിച്ചു. കുറ്റവാളികളെയും ഗൂഢാലോചനക്കാരെയും ഉടന്‍ പിടികൂടുമെന്നും ആറുപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തതില്‍ നാലുപേര്‍ പ്രതികളാണെന്ന് സംശയിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ അറിയിച്ചു.

അനിഷ്ടസംഭവം നടന്ന സ്ഥലം ഉള്‍പ്പെടുന്ന പ്രദേശം പഞ്ചായത്തിലെ രണ്ടും മൂന്നും വാര്‍ഡുകളായതിനാല്‍ പ്രാദേശിക പഞ്ചായത്ത് തലങ്ങളില്‍ സമാധാന കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചു. പൊതുസ്ഥലത്ത് സ്ഥാപിച്ച മുഴുവന്‍ ആഘോഷങ്ങളുടെയും ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണം. കപ്പണയടുക്കത്തെ പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും നോട്ടീസ് പതിക്കാന്‍ പാടില്ല. അസമയങ്ങളില്‍ കറങ്ങിനടക്കാനോ ബസ് സ്റ്റാന്റുകളിലും മറ്റും ഇരിക്കാനോ പാടില്ലെന്നു പോലീസ് നിര്‍ദേശിച്ചു. 

യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ മായ കരുണാകരന്‍, സജിത രാമകൃഷ്ണന്‍, ആദൂര്‍ സി.ഐ സിബി തോമസ്, വിദ്യാനഗര്‍ എസ്.ഐ കെ.കെ പ്രശോഭ്, കപ്പണയടുക്കം ശ്രീരാമ ഭജനമന്ദിരം സെക്രട്ടറി ഓം പ്രസാദ്, പ്രസിഡണ്ട് കെ. മധുസൂദനന്‍, കപ്പണയടുക്കം ബദര്‍ ജുമാമസ്ജിദ് പള്ളി സെക്രട്ടറി മുനീര്‍ പാലോത്ത്, പ്രസിഡണ്ട് സുലൈമാന്‍ തുരുത്തി, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ വി. രാജന്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, എ.എ താജുദ്ദീന്‍, മന്‍സൂര്‍ കുരിക്കള്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad