Type Here to Get Search Results !

Bottom Ad

രാഹുല്‍ ഗാന്ധിയുടെ പരിഹാസം പേടിഎം എന്നാല്‍ 'പേ ടു മോദി'


ന്യൂഡല്‍ഹി (www.evisionnews.in): പേടിഎം എന്നാല്‍ പേ ടു മോദിയെന്നാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് പരിഷ്‌കരണത്തില്‍ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറന്‍സി പരിഷ്‌കരണം മോദിയുടെ മണ്ടന്‍ തീരുമാനമാണെന്നും രാഹുല്‍ പരിഹസിച്ചു. ഇത് ധീരമായ തീരുമാനമല്ല, യാതൊരു ആലോചനയുമില്ലാതെ കൈക്കൊണ്ട മണ്ടന്‍ തീരുമാനമാണ്. ചില കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. നോട്ട് പരിഷ്‌കരണം ഒരു മാസം പിന്നിടുമ്പോള്‍ സമ്പൂര്‍ണ പരാജയമായി മാറിക്കഴിഞ്ഞു. സാമ്പത്തിക മേഖല അപ്പാടെ തകര്‍ന്നു.

രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുകയും മരിച്ചുവീഴുകയും ചെയ്യുമ്പോള്‍ മോദി ചിരിക്കുകയാണ്. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച. പക്ഷേ അതിന് സര്‍ക്കാരും മോദിയും തയാറല്ല. പാര്‍ലമെന്റില്‍ നിന്ന് മോദി ഒളിച്ചോടുകയാണെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും തീരുമാനം തിരിച്ചടിയായി. ആദ്യം മോദി പറഞ്ഞു കള്ളപ്പണത്തിനെതിരായ നീക്കമാണെന്ന്. പിന്നെ പറഞ്ഞു കള്ളനോട്ട് പിടിക്കാനാണെന്ന്. ഇപ്പോള്‍ മോദി പറയുന്നത് കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയ്ക്കായിരുന്നു ഈ നടപടിയെന്ന്. കാഷ് ലെസ് സമ്പദ് വ്യവസ്ഥയെന്നാല്‍ കുറച്ച ആളുകള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഏര്‍പ്പാട് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

keywords:new-delhi-paytm-means-pay-to-modi-rahul-gandhi

Post a Comment

0 Comments

Top Post Ad

Below Post Ad