Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മാര്‍ച്ച് 9 ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യും

കാഞ്ഞങ്ങാട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡിസംബര്‍ 9 ന് നടത്തുന്ന കളക്ട്രേറ്റ് മാര്‍ച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക കെ അജിത ഉദ്ഘാടനം ചെയ്യും.

എം.ഗീതാനന്ദന്‍, കുസുമം ടീച്ചര്‍, ടി.പി.പത്മനാഭന്‍, അംബികാസുതന്‍ മാങ്ങാട്, പ്രൊഫ.ഗോപിനാഥ്, വത്സന്‍ പിലിക്കോട്, ടി.പി.കെ.പൊതുവാള്‍, സുലോചന വയനാട്, നാരായണന്‍ പേരിയ, എം.സുല്‍ഫത്ത്, രാമചന്ദ്രന്‍, എന്‍.സുബ്രഹ്മണ്യന്‍, മാരിയപ്പന്‍, മാരിയപ്പന്‍ പാലക്കാട്, സത്യന്‍ പത്തനംതിട്ട, സന്തോഷ്‌കുമാര്‍ തൃശൂര്‍, ആര്‍.അജയന്‍ തിരുവനന്തപുരം എന്നിവര്‍ സംബന്ധിക്കും.

വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, മുഴുവന്‍ ദുരിതബാധിതരുടെയും കടങ്ങള്‍ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുക. ട്രിബ്യൂണല്‍ സ്ഥാപിക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.









Post a Comment

0 Comments

Top Post Ad

Below Post Ad