ബദിയഡുക്ക (www.evisionnews.in): കുമ്പഡാജെ, മുനിയൂരിലെ അംഗനവാടി ടീച്ചര്‍ ആയിഷ (30)യുടെ മരണത്തിലെ ദുരൂഹത കണ്ടെത്തുന്നതിനു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നു. മരണത്തിന് ഒരുമാസം മുമ്പ് വരെ ആയിഷയുടെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോളുകളാണ് പ്രധാനമായി പരിശോധിക്കുന്നത്. വിളിച്ചയാളുടെ ശബ്ദം ശേഖരിക്കും. ശബ്ദം കിട്ടിയാല്‍ ഈ കേസിന്റെ അന്വേഷണത്തിന് വലിയ സഹായമാവുമെന്നു പൊലീസ് കരുതുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ തെളിവ് ശേഖരണം പൂര്‍ത്തിയാവും. ആയിഷയുടെ മാതാപിതാക്കളെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഒരു ജനപ്രതിനിധിയും സഹോദരിയും മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. സുബൈര്‍ എന്നയാള്‍ മകളെ കല്ല്യാണം കഴിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു എന്നും മൊഴി നല്‍കിയിട്ടുള്ളതായി അറിയുന്നു.
keywords:kasaragod-badiadka-aysha-death-police-enquiry

Post a Comment
0 Comments