Type Here to Get Search Results !

Bottom Ad

വ്യാജ ചെക്ക് നല്‍കി മൂന്ന് കോടി തട്ടാന്‍ ശ്രമിച്ച ഗ്യാസ് ഏജന്‍സി ഉടമക്കെതിരെ കേസ്


ഉപ്പള (www.evisionnews.in): ചെക്ക് നല്‍കി 3,53,3,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ഗ്യാസ് ഉപ്പള ഏജന്‍സി ഉടമ സനിലക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഫെഡറല്‍ ബാങ്ക് ഉപ്പള ബ്രാഞ്ച് മാനേജര്‍ നല്‍കിയ പരാതിയിലാണ് കേസ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിന്റെ ചെക്കാണ് കഴിഞ്ഞ മാസം 17ന് സനില ഫെഡറല്‍ ബാങ്കില്‍ നല്‍കിയത്. ചെക്ക് പരിശോധിക്കുന്നതിനിടയില്‍ നേരത്തെ നല്‍കിയ ചെക്കിന്റെ അതേ നമ്പറാണ് ഇപ്പോള്‍ നല്‍കിയ ചെക്കിലും ഉള്ളതെന്ന് വ്യക്തമായി.തുടര്‍ന്നാണ് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും.



keywords:kasaragod-uppala-fake-check-gas-agency-owner-case

Post a Comment

0 Comments

Top Post Ad

Below Post Ad