Type Here to Get Search Results !

Bottom Ad

ഉംറ നിര്‍വ്വഹിച്ച് മടങ്ങുന്നതിനിടെ മൊഗ്രാല്‍ കൊപ്പളം സ്വദേശിനി മദീനയില്‍ അന്തരിച്ചു

മൊഗ്രാല്‍ (www.evisionnews.in): ഉംറ കര്‍മ്മം നിര്‍വഹിച്ച് വിമാനത്താവളത്തിലേക്ക് മടങ്ങവെ ശ്വാസ തടസം അനുഭവപ്പെട്ട് മദീനയില്‍ ചികിത്സയിലായിരുന്ന കുമ്പള സ്വദേശിനിയായ തീര്‍ത്ഥാടക മരിച്ചു. മൊഗ്രാല്‍ കൊപ്പളത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ (53) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ മദീനയിലെ മാലിക് ഫഹദ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 15ന് കുമ്പള അല്‍ഫലാഹ് ഉംറ ഗ്രൂപ്പിലാണ് ഖദീജ മറ്റു 33 ഉംറ തീര്‍ത്ഥാടകരോടൊപ്പം മക്കയിലേക്കും അവിടെ നിന്ന് മദീനയിലേക്കും യാത്ര തിരിച്ചത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയിലാണ് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ആയിഷ, മിസ്രിയ, ജുവൈരിയ, ജുനൈദ് (ദുബായ്), മുസ്തഫ.

keywords:international-madeena-umra-l

Post a Comment

0 Comments

Top Post Ad

Below Post Ad