കാസര്‍കോട് (www.evisionnews.in): യുവാക്കളെ മൂന്നാം മുറയ്ക്ക് ഇരയാക്കിയെന്ന പരാതിയില്‍ അഞ്ചു പൊലീസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബെണ്ടിച്ചാല്‍, ബാരിക്കാട് ഹംസയുടെ പരാതി പ്രകാരമാണ് കേസ്. രണ്ട് ബൈക്ക് പട്രോളിംഗ് പൊലീസുകാര്‍ക്കും കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നുപൊലീസുകാര്‍ക്കും എതിരെയാണ് കേസ്.
അതേ സമയം എ.ആര്‍.ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അമല്‍ രാമചന്ദ്രന്റെ പരാതി പ്രകാരം തടഞ്ഞു നിര്‍ത്തുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
കോളിയടുക്കത്തു വാഹന പരിശോധന നടത്തുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നു കമല്‍ രാമചന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രേഖകളും മറ്റും ഇല്ലാത്തിനു കസ്റ്റഡിയിലെടുത്തപ്പോഴാണ് കൈയ്യേറ്റം ചെയ്തതെന്നും അമല്‍ രാമചന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്കിന്റെ രേഖകളുമായി പൊലീസ് സ്റ്റേഷനിലെത്തി സി.ഐയെ കാണിക്കുകയായിരുന്നു. പഴിയടച്ചു വിടാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ തങ്ങളെ പൊലീസുകാര്‍ കണ്‍ട്രോള്‍ റൂമിലേയ്ക്കു കൊണ്ടുപോയി മൂന്നാംമുറയ്ക്കു വിധേയമാക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന ബാരിക്കാട് ഹംസ മുഹമ്മദ് (28), മുഹമ്മദ് ഷംസീര്‍ (26), മുഹമ്മദ് സക്കീര്‍ (24) എന്നിവര്‍ പരാതിപ്പെട്ടു.സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
keywords:kasaragod-case-against-5-police-officers
Post a Comment
0 Comments