Type Here to Get Search Results !

Bottom Ad

മീഞ്ചയിലെ വൃദ്ധമാതാവിന്റെ മരണം: മകന്റെ ഭാര്യാവീട്ടില്‍ റെയ്ഡ്


മഞ്ചേശ്വരം (www.evisionnews.in): മീഞ്ചയിലെ പരേതനായ തൊട്ടത്തോട് ആലിക്കുഞ്ഞിയുടെ ഭാര്യ ആയിഷാബി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ആയിഷാബിയുടെ മകന്‍ മുസ്തഫയുടെ ബായാര്‍പദവിലെ ഭാര്യാവീട്ടില്‍ കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ആയിഷയുടെ മരണശേഷം ഭാര്യമാരെയും അവരുടെ സഹോദരിയെയും കൂട്ടി മുസ്തഫ ഒളിവില്‍ പോയിരുന്നു. ഇവര്‍ കര്‍ണ്ണാടകയിലേക്കു രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന്് പോലീസ് സംശയിക്കുന്നു.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തില്‍ ആയിഷയുടെ ബന്ധുക്കളില്‍ നിന്നും പരാതിക്കാരനായ ഉപ്പളയിലെ കെ.എഫ് ഇക്ബാലില്‍ നിന്നും മൊഴിയെടുത്തു. മരണപ്പെട്ട ആയിഷാബിയെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. 





Post a Comment

0 Comments

Top Post Ad

Below Post Ad