Type Here to Get Search Results !

Bottom Ad

പൊയിനാച്ചിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 12 പേർക്ക് പരിക്ക്

പൊയിനാച്ചി :( www.evisionnews.in)പൊയിനാച്ചിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 12 പേർക്ക് പരിക്കേറ്റു.  കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസ്സാണ് പൊയിനാച്ചി 5-ാം മൈലിന് സമീപം  നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്.മഴയെ തുടര്‍ന്ന് റോഡില്‍ നിന്നും തെന്നിയ ബസ് ആല്‍മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ കാസര്‍കോട് അടുക്കത്ത്ബയലില്‍ താമസക്കാരായ നൂറുദ്ദീന്‍ (22), ആരിഫ് (23), ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ചെറുവത്തൂര്‍ കയ്യൂര്‍ ക്ലായിക്കോട്ടെ പ്രതിഭ (38), കണ്ണൂര്‍ ആലക്കോട്ടെ പീതാംബരന്‍ (62), ചീമേനിയിലെ മോഹനന്‍ (52), ഉക്കിനടുക്കയിലെ ഹമീദ് (27), തുടങ്ങിയ 12 ഓളം പേർക്കാണ് പരിക്കേറ്റത്. ഇതില്‍ പ്രതിഭയെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ മറ്റുള്ളവരെ പ്രഥമശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.






keywords-poyinachi-ksrtc bus- lost control tree-12 people injured

Post a Comment

0 Comments

Top Post Ad

Below Post Ad