Type Here to Get Search Results !

Bottom Ad

ഡല്‍ഹി ഡൈനാമോസ്-കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം എക്സ്ട്രാ ടെെമിലേക്ക്

ദില്ലി:(www.evisionnews.in) എന്ത് ചെയ്താലും വിട്ട് കൊടുക്കില്ലെന്നാണ് ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്‌റ്റേഴ്‌സും പറയുന്നത്. അതിനാല്‍ തന്നെ, മത്സരം അധിക സമയത്തേക്ക് പോകുന്നു. ഫുട്‌ബോളില്‍ അടിക്ക് തിരിച്ചടി മാത്രമാണ് പ്രതിവിധി. അതിനാല്‍ ഡല്‍ഹി ഡൈനാമോസ്-കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തെ അത്യുഗ്രന്‍ എന്ന് തന്നെ തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. ആക്ഷന്‍ പാക്ക്ഡ് മത്സരത്തില്‍ കാണികള്‍ക്ക് വേണ്ടതെല്ലാം നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകളും കാഴ്ചവെച്ചു. ഒരു ചുവട് അകലെ നില്‍ക്കുന്ന ഫൈനലിനെ കൈയെത്തി പിടിക്കാന്‍ കൊമ്പന്മാരും ഡൈനാമോസും മത്സരിച്ചപ്പോള്‍ ഐഎസ്എല്‍ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന മത്സരമായി മാറിയേക്കാം ഇന്നത്തെ മത്സരം.ഐഎസ്എല്‍ രണ്ടാം പാദ സെമിയുടെ ആദ്യ പകുതി ഉദ്വേഗഭരിതമായെങ്കിലും രണ്ടാം പാദത്തില്‍ ഇരു ടീമുകളും ഗോള്‍ സാധിക്കാതെ വന്നതോടെ അധിക സമയത്തിലേക്ക് കടന്നു. ബ്ലാസ്റ്റേഴ്‌സിനെതിരെ ഡല്‍ഹി ഡൈനാമോസിന് 20 മിനിറ്റില്‍ ആദ്യ ഗോല്‍ നേടിയപ്പോള്‍, 24 ആം മിനിറ്റിലൂടെ മഞ്ഞ പട തിരിച്ചടിച്ചു. ഡല്‍ഹി താരം മാര്‍സലീനോയിലൂടെയാണ് ഡല്‍ഹി ആധിപത്യം നേടിയത്. എന്നാല്‍ പിന്നാലെ 24 മിനിറ്റില്‍ ഡക്കന്‍സ് നാസോണ്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഡക്കന്‍സ് നാസോണ്‍ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റൂബന്‍ റോച്ചിയിലൂടെ ഡല്‍ഹി വീണ്ടും വലകുലുക്കിയപ്പോള്‍ ജീവന്‍ വെച്ചത് ഡല്‍ഹിയുടെ ഫൈനല്‍ സ്വപ്‌നങ്ങള്‍ക്ക് കൂടിയാണ്. രണ്ടാം  പാദത്തിലും കാര്യങ്ങള്‍ ഏറെ വ്യത്യസ്തമായിരുന്നില്ല. ആദ്യ പാദത്തിന്റെ അധിക സമയത്ത് റൂബര്‍ റോച്ചയിലൂടെ ഡല്‍ഹി ഗോള്‍ നേടിയതിന്റെ പകരം വീട്ടാന്‍ മഞ്ഞ പട തുടക്കം മുതല്‍ ശ്രമിച്ചു. എന്നാല്‍ മലൂദയിലൂടെ ഡല്‍ഹി അപകടരമാം വിധം മുന്നേറ്റം നടത്തിയപ്പോഴൊക്കെ രക്ഷകനായി ജിംഗാന്‍ എത്തിയത് കേരള ക്യാമ്പില്‍ വലിയ ഒരാശ്വസമായി. പന്തടക്കത്തിലുപരി ഇരു ടീമുകളും പന്തിനെ എതിര്‍ ഗോള്‍മുഖത്ത് എത്തിക്കാന്‍ മത്സരിച്ചതോടെ അവസരങ്ങള്‍ ഇരു ഭാഗത്തും തുടരെ വന്നെത്തി. 70 ആം മിനിറ്റില്‍ റാഫി നടത്തിയ നീക്കം ഡല്‍ഹി ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയെങ്കിലും, ക്രോസിന് തല വെച്ച സി കെ വിനീതിന്റെ ഹെഡര്‍ ലക്ഷ്യം കണ്ടില്ല.വിജയത്തില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന ബ്ലാസ്റ്റേഴ്‌സിന്റെ നിലപാട് മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ക്കെ കളത്തില്‍ വ്യക്തമായിരുന്നു. കിക്കോഫിന് പിന്നാലെ, ഡല്‍ഹിയുടെ പകുതിയിലേക്ക് എത്തിയ പന്തിനെ ഇടത് വിങ്ങില്‍ നിന്നും ഹോസൂ ക്രോസ് ചെയ്തത് ഡല്‍ഹി ക്യാമ്പില്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, പന്തടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരത്തിന്റെ വേഗം കുറച്ചാണ് ഡല്‍ഹി ആരംഭിച്ചത്.ഏഴാം മിനിറ്റിലാണ് മത്സരത്തിന്റെ ആദ്യ അവസരം ഇരു ടീമുകളും ലഭിച്ചത്. മിഡ്ഫീല്‍ഡില്‍ നിന്നും ഡല്‍ഹിക്ക് ലഭിച്ച ഫ്രീക്കിക്കിനെ മലൂദ അപകടകരമാം വിധം തൊടുത്തെങ്കിലും സന്തീപ് നന്തിയുടെ നീക്കങ്ങള്‍ രക്ഷയേകി. പിന്നാലെ പ്രത്യാക്രമണത്തില്‍ പന്തുമായി സി കെ വിനീത്- ഹോസൂ സഖ്യം നടത്തിയ നീക്കം കേരള ക്യാമ്പിലും ആദ്യ പ്രതീക്ഷ നല്‍കി.20 മിനിറ്റില്‍ സൂപ്പര്‍ താരം മാര്‍സലീനോയിലൂടെ ഡല്‍ഹി ഗോല്‍ വല ചലിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരള ക്യാമ്പ് ഞെട്ടുകയായിരുന്നു. മധ്യനിരയില്‍ നിന്നും മുന്നേറിയ പന്തിനെ ബ്ലാസ്റ്റേഴ്‌സ് നിര പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കാലിലേക്ക് വന്ന പന്തിനെ ലക്ഷ്യം തെറ്റാതെ മാര്‍സലീനോ തൊടുത്തപ്പോള്‍, ബ്ലാസ്‌റ്റേഴ്‌സ് കാണികള്‍ക്ക് സമമായിരുന്നു.പക്ഷെ, വിട്ട് കൊടുക്കാന്‍ ബ്ലാസ്റ്റേഴ്‌സും തയ്യാറായിരുന്നില്ല. അടിക്ക് തിരിച്ചടി എന്ന നയത്തില്‍ 24 ആം മിനിറ്റില്‍ ഡക്കന്‍ നാസോണ്‍ മഞ്ഞ പടയുടെ പ്രതികാരം തീര്‍ത്തു. അതിമനോഹരമായ ഡ്രിബിളിങ്ങിലൂടെ ഡല്‍ഹി പ്രതിരോധത്തെ കബളിപ്പിച്ച നാസോണ്‍ നിമിഷ നേരത്തില്‍ തന്നെ ഡല്‍ഹിയുടെ വല കുലുക്കി.പൊടുന്നനെ വേഗവും ആവേശവും വര്‍ധിച്ച മത്സരത്തില്‍ താരങ്ങള്‍ വീറും വാശിയും പുറത്തെടുത്തതോടെ റഫറിയുടെ കൈയില്‍ നിന്നും കാര്‍ഡുകള്‍ ഒരോന്നായി ഉയര്‍ന്നു. 28 ആം മിനിറ്റില്‍ ഡല്‍ഹി നിരയില്‍ മിലന്‍ സിങ്ങ് ചുവപ്പ് കാര്‍ഡ് പുറത്തായപ്പോള്‍, 29 ആം മിനിറ്റില്‍ ഡല്‍ഹിയുടെ തന്നെ താരം ചൗവ്‌നികീമയും മഞ്ഞ കാര്‍ഡ് നേടി. 35 ആം മിനിറ്റില്‍ മാര്‍സെലോയെ വീഴ്ത്തിയതിന് ഹോസൂവിന് മഞ്ഞ കാര്‍ഡ് ലഭിച്ചപ്പോള്‍, മത്സരം പരുക്കന്‍ അടവുകളിലേക്കും കടന്നു.




keywords-isl-delhi dynamos-kerala blasters

Post a Comment

0 Comments

Top Post Ad

Below Post Ad