Type Here to Get Search Results !

Bottom Ad

നവവധുവിന്റെ ഒളിച്ചോട്ടം മാതാപിതാക്കള്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസ്


കാഞ്ഞങ്ങാട് (www.evisionnews.in): കല്ല്യാണ പിറ്റേന്ന് നവവധു കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ വരന്റെ പരാതിയില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളരിക്കുണ്ട്, കനകപ്പള്ളിയിലെ കെ സുധീഷി(27)ന്റെ പരാതി പ്രകാരം വധുവിന്റെ പിതാവ് കളനാട്, കൂവത്തൊട്ടിയിലെ നന്ദനം വീട്ടില്‍ രാമന്‍, ഭാര്യ രാധ, ബന്ധുക്കളായ മുകേഷ്, രമണന്‍, പെരിയയിലെ കമലാക്ഷന്‍ എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യുടെ നിര്‍ദ്ദേശ പ്രകാരമാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.

രാമന്റെ മകള്‍ രേഷ്മ (25)യും കനകപ്പള്ളിയിലെ കെ സുധീഷും തമ്മില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് ആണ് വിവാഹിതരായത്. പെരിയയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കല്ല്യാണത്തിന്റെ പിറ്റേദിവസം രേഷ്മ, കാമുകനായ മഹേഷിന്റെ കൂടെ ഒളിച്ചോടുകയായിരുന്നു.

മറ്റൊരു യുവാവുമായി രേഷ്മയ്ക്കുള്ള പ്രണയ ബന്ധം മറച്ചു വെച്ചാണ് തനിക്ക് വിവാഹം ചെയ്ത് നല്‍കിയതെന്നും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് രേഷ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്നും ഇതുവഴി തനിക്ക് സാമ്പത്തിക-മാനസിക നഷ്ടം ഉണ്ടായെന്നും കാണിച്ചാണ് ഭര്‍ത്താവ് സുധീഷ് കോടതിയെ സമീപിച്ചത്. 




Post a Comment

0 Comments

Top Post Ad

Below Post Ad