ബദിയടുക്ക (www.evisionnews.in): സ്ത്രീധന പീഡന കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. ചന്ദ്രംപാറയിലെ അബ്ദുല്‍ റസാഖാ(38)ണ് അറസ്റ്റിലായത്. 2003ല്‍ ഭാര്യയുടെ പരാതിയില്‍ റസാഖിനും ബന്ധുക്കളായ അഞ്ചു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ചു പേരെ കോടതി വിട്ടയച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയതിന് റസാഖിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗള്‍ഫിലായിരുന്ന റസാഖിനെ നാട്ടിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
keywords:kasaragod-badiyadukka-dowry-case-accused-arrested

Post a Comment
0 Comments