ബോവിക്കാനം (www.evisionnews.in): കാറിടിച്ച് വഴിയാത്രക്കാരനായ യുവാവിന് ഗുരുതരം. പേരടുക്കം സ്വദേശി പരേതനായ കൃഷ്ണന്‍ മണിയാണിയുടെ മകന്‍ മണികണ്ഠനാ(36) ണ് തലക്ക് ഗുരുതര പരിക്കേറ്റ് മംഗ്ളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ ഡിസംബര്‍ ആറിന് ഉച്ചക്ക് കോട്ടൂര്‍-പയര്‍പ്പള്ളം റോഡില്‍ പേരടുക്കത്ത് വെച്ചാണ് അപകടം. റോഡരികില്‍ കൂടി നടന്നുപോവുകയായിരുന്ന മണികണ്ഠനെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു പറയുന്നു.
keywords:kasaragod-peradukka-car-accident

Post a Comment
0 Comments