കാഞ്ഞങ്ങാട് (www.evisionnews.in): മദ്യപാനിയായ ഭര്‍ത്താവ് തന്നെയും കുട്ടികളെയും മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ സ്ത്രീധനപീഡനം, ബാലപീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ബല്ല പൈരടുക്കത്തെ വി.സി.അനിതയുടെ (37) പരാതിയില്‍ ഭര്‍ത്താവ് പൈരടുക്കത്തെ ജയരാജനെതിരെയാണ് പോലീസ് കേസെടുത്തത്. പത്തൊമ്പതുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഹരിത(17), അനിരാജ്(15) എന്നീരണ്ടുകുട്ടികളു ണ്ട്. വിവാഹസമയത്ത് സ്ത്രീധനമായി തനിക്ക് ഒന്നും നല്‍കിയില്ലെന്നാരോപിച്ച് കഴിഞ്ഞ ഏതാനും വര്‍ഷമായി ജയരാജന്‍ മദ്യപിച്ചുവന്ന് അക്രമിക്കുകയും കുട്ടികളെ പഠിക്കാനനുവദിക്കാതെ മര്‍ദ്ദിക്കുകയും ചെയ്യുകയാണത്രെ. മേലാങ്കോട്ട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അനിത ഇതില്‍നിന്നുള്ള വരുമാനംകൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്.
keywords:kasaragod-kanhangad-harrassment-case-against-husband

Post a Comment
0 Comments