Type Here to Get Search Results !

Bottom Ad

ജനങ്ങളെ കഴുതകളാക്കി ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി; പെട്രോളിന് 70 രൂപ കവിയും


ന്യൂഡല്‍ഹി (www.evisionnews.in): ദേശീയ ദുരന്തമായി മാറിയ നോട്ട് നിരോധം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടി ഏല്‍പിച്ച് പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവ്. പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന് 1 രൂപ 79 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. വിലവര്‍ധനയോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 70 രൂപ കവിയും. 

നവംമ്പര്‍ 30ന് വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വ്യതിയാനം മൂലമാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിനം 12 ലക്ഷം ബാരലിന്റെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനം എടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടായത്. 

ഈ തീരുമാനത്തിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അസംസ്‌കൃത എണ്ണ വിലയില്‍ 15 ശതമാനം വര്‍ദ്ധനവാണുണ്ടായത്.


keywords:new-delhi-petrol-diesal-price-hike-again

Post a Comment

0 Comments

Top Post Ad

Below Post Ad