Type Here to Get Search Results !

Bottom Ad

ഇ വിഷന്‍ ന്യൂസ് ഡയറക്ടര്‍ റൗഫ് ബാവിക്കര വിവാഹിതനാകുന്നു


കാസര്‍കോട് (www.evisionnews.in): ഇ വിഷന്‍ ന്യൂസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം റൗഫ് ബാവിക്കര വിവാഹിതനാകുന്നു. അഡൂര്‍ ചെണ്ടമൂല
തറവാട് കുയിത്തല്‍ ഹൗസിലെ എ.എം ഉസ്മാനിന്റെ മകള്‍ സി.എ ഖൈറുന്നിസയാണ് വധു. ഡിസംബര്‍ 19ന് ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിക്കും.


ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, മാപ്പിള കലാ അക്കാദമി ജില്ലാ സെക്രട്ടറി എം.ഇ.എസ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി, കൊര്‍ദോവ കോളജ് ഡയറക്ടര്‍, എസ്.വൈ.എസ് ഉദുമ മണ്ഡലം സെക്രട്ടറി, സിജി ജില്ലാ സമിതിയംഗം തുടങ്ങി നിരവധി സാമൂഹ്യ- സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു.


keywords:kasaragod-e-vision-director-rauf-marriage-on-19th-dec






Post a Comment

0 Comments

Top Post Ad

Below Post Ad