Type Here to Get Search Results !

Bottom Ad

കേരളത്തെ ലജ്ജയിലാക്കി വീണ്ടും ജാതിവിവേചനം; മാനടുക്ക അയ്യപ്പ ക്ഷേത്രത്തില്‍ ദളിതരെ പുറത്താക്കി


ബന്തടുക്ക (www.evisionnews.in): മാനടുക്കം അയ്യപ്പക്ഷേത്രത്തില്‍ ഉത്സവത്തിന്റെ കലവറ നിറയ്ക്കല്‍ ഘോഷയാത്രയില്‍നിന്ന് ദളിതരെ അധിക്ഷേപിച്ച് പുറത്താക്കിയതായി പരാതി. മാനടുക്കം ശാസ്ത്രീനഗര്‍ കോളനിക്കാരുടെ കലവറ നിറയ്ക്കല്‍ ഘോഷയാത്രയില്‍ പങ്കെടുത്ത ശിങ്കാരിമേളം ടീമിനെയാണ് അമ്പലത്തില്‍നിന്ന് പുറത്താക്കിയത്. ഉന്നതജാതിക്കാര്‍ക്കേ അമ്പലത്തില്‍ വാദ്യം മുഴക്കാന്‍ അര്‍ഹതയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ദളിത് ജാതിയില്‍പെടുന്ന യുവാക്കളെ, ചില ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ ആക്ഷേപിച്ച് പുറത്താക്കിയത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ശാസ്ത്രീനഗര്‍ കോളനിയില്‍നിന്ന് ഘോഷയാത്രക്കൊപ്പം ക്ഷേത്രം വരെയെത്തിയ ശിങ്കാരിമേളം ടീമിനെ ഉത്സവകമ്മിറ്റിയിലുള്ളവരാണ് ക്ഷേത്രത്തിനകത്തേക്ക് ക്ഷണിച്ചത്. കമ്മിറ്റിയിലെ ചില അംഗങ്ങള്‍, ഇവര്‍ക്ക് ക്ഷേത്രത്തില്‍ കയറാന്‍ അര്‍ഹതയില്ലെന്ന് കാട്ടി തടയുകയായിരുന്നു. അതേസമയം ഘോഷയാത്രയായി കൊണ്ടുവന്ന അരിയും മാറ്റുസാധനങ്ങളും ക്ഷേത്രത്തിന്റെ കലവറയിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം ബന്തടുക്ക സുബ്രഹ്മണ്യക്ഷേത്രത്തില്‍ അരങ്ങേറിയ ശിങ്കാരിമേളം ടീമാണ് ശാസ്ത്രീനഗറിലുള്ളത്. ദളിത് വിഭാഗക്കാരാണ് ഇതിലെ വാദ്യക്കാര്‍. ബന്തടുക്ക ക്ഷേത്രത്തില്‍ കൊട്ടാന്‍ തടസ്സമില്ലാത്ത, തങ്ങളെ ജാതിയുടെ പേരിലാണ് മാനടുക്ക അയ്യപ്പക്ഷേത്രത്തില്‍ തടഞ്ഞതെന്ന് ശാസ്ത്രിനഗര്‍ കോളനിക്കാര്‍ പറഞ്ഞു. ജാതിവിവേചനത്തിനെതിരെ കലക്ടര്‍ക്കും പട്ടികജാതി എസ്എംഎസിനും പരാതി നല്‍കുമെന്ന് വേട്ടുവമഹാസഭാ നേതാക്കള്‍ അറിയിച്ചു.


keywords:kasaragod-bandadukka-manadukka-temple-festival-dalit-protection

Post a Comment

0 Comments

Top Post Ad

Below Post Ad