Type Here to Get Search Results !

Bottom Ad

വനിതാ പഞ്ചായത്തംഗത്തിനെതിരെ വാട്‌സ് ആപ്പില്‍ അപവാദ പ്രചാരണം: ഗ്രൂപ്പ് അഡ്മിനടക്കമുള്ളവര്‍ക്കെതിരെ കേസ്


ആദൂര്‍ (www.evisionnews.in): വനിതാ പഞ്ചായത്തംഗത്തെ വാട്‌സ് ആപ്പില്‍ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനും പോസ്റ്റ്‌ചെയ്ത ആള്‍ക്കുമെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. മുളിയാര്‍ പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലം ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസ്. നമ്മുടെ മല്ലം, വോയ്സ് ഓഫ് ബോവിക്കാനം ഗ്രൂപ്പുകളിലാണ് തേജോവധം ചെയ്യുംവിധം പോസ്റ്റുകള്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad