Type Here to Get Search Results !

Bottom Ad

കൊച്ചി കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം: കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പടെ ആറുപേര്‍ പിടിയില്‍



കാസര്‍കോട് (www.evisionnews.in): കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ കൊച്ചി പോലീസ് നടത്തിയ റെയ്ഡില്‍ കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പടെ ആറു പേര്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി ഗിരീഷ്‌കുമാര്‍ (18), കലൂര്‍ സ്വദേശി വി.പി ബിനു(32), ആലുവ എടക്കാട്ടില്‍ അശ്വിന്‍ (28), ബിനുവിന്റെ ഭാര്യ അനു (25) എന്നിവരുള്‍പ്പടെ ആറുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 

കൊച്ചിയിലെ തമ്മനം കാരണക്കോടം സംഗീതാ കമ്പനിക്ക് സമീപത്തെ വാടകവീട്ടിലാണ് റെയ്ഡ് നടന്നത്. ഓണ്‍ലൈനിലൂടെ ഇടപാടുകാരെ പ്രലോഭിപ്പിച്ച് പെണ്‍വാണിഭ കേന്ദ്രത്തിലെത്തിക്കുന്ന രീതിയാണ് സംഘത്തിന്റേതെന്നും പിടിയിലായ ഗിരീഷ്‌കുമാറും അശ്വിനും യുവതികളെ തേടി വാടകവീട്ടിലെത്തിയവരാണെന്നും പോലീസ് പറയുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad