പാലക്കുന്ന് (www.evisionnews.in): കബഡി താരവും സംസ്ഥാന റഫറിയുമായിരുന്ന രാജന്‍ കുതിരക്കോടിന്റെ കുടുംബത്തെ സഹായിക്കാന്‍ സംഘചേതന കുതിരക്കോട് സംഘടിപ്പിച്ച ഉത്തരമേഖല സീനിയര്‍ കബഡി ഫെസ്റ്റില്‍ ആതിഥേയരായ സംഘചേതന കുതിരക്കോട് ജേതാക്കളായി. റൈസിംഗ് പാക്കം രണ്ടാം സ്ഥാനം നേടി. നശരക്തി എക്കാല്‍ മൂന്നാം സ്ഥാനവും വിശ്വഭാരതി പരിയാരം നാലാം സ്ഥാനവും കരസ്ഥമാക്കി.
മത്സരം റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മധു മുദിയക്കാല്‍ അധ്യക്ഷത വഹിച്ചു. സരസ്വതി, ബാലന്‍ കുതിരക്കോട് , കെ.വി ബാലകൃഷ്ണന്‍, ലക്ഷമി, കെ.കെ വത്സലന്‍, ഭരതന്‍ സംബന്ധിച്ചു.

Post a Comment
0 Comments