Type Here to Get Search Results !

Bottom Ad

ബന്തിയോട് അടുക്കയില്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം: ആറു പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍


ബന്തിയോട് (www.evisionnews.in): ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. അടുക്ക വീരനഗറില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. അടുക്ക വീരനഗറിലെ പ്രദീപ് (23), ഹര്‍ഷിദ് (19), അജയന്‍ (19), പ്രശാന്ത് (19), അടുക്കയിലെ മുഹമ്മദ് അല്‍ത്താഫ് (19), അഹ്മദ് ബാത്തിഷ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി. 

വീരനഗറിലെ ഷൂട്ടേഴ്സ്, ജനനി ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘട്ടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad