തളങ്കര (www.evisionnews.in): ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് മുന്നില്‍ ന്യൂജന്‍ ക്രിക്കറ്റിന്റെ മിന്നും പ്രകടനങ്ങള്‍ സൃഷ്ടിച്ച് സ്‌പോര്‍ട്‌സ് വിന്നര്‍ തൊക്കോട്ട് പി.സി.സി തളങ്കരയുടെ മെഗാ ക്രിക്കറ്റ് ഈവന്റില്‍ ജേതാക്കളായി. ചാമ്പ്യന്മാര്‍ക്ക് വെല്‍ഫിറ്റ് ട്രോഫിയും 2 ലക്ഷം രൂപയുടെ കാഷ് പ്രൈസും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും സംഘാടക സമിതി ചെയര്‍മാനുമായ യഹ്‌യ തളങ്കര സമ്മാനിച്ചു. കലാശക്കളിയില്‍ സാര്‍ക്ക് ഫ്രണ്ട്‌സ് കാസര്‍കോടിനെയാണ് വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ സ്‌പോര്‍ട്‌സ് വിന്നേഴ്‌സ് തകര്‍ത്തത്.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച സ്‌പോര്‍ട്‌സ് വിന്നേര്‍സിന്റെ സാഗര്‍ ഭണ്ഡാരി ടൂര്‍ണമെന്റിലെ താരമായി, സിറ്റി ഗോള്‍ഡ് സമ്മാനിക്കുന്ന മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കി. സാഗര്‍ ഭണ്ഡാരിക്ക് സിറ്റി ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരിം കോളിയാട് ബൈക്കിന്റെ താക്കോല്‍ കൈമാറി.
റണ്ണേര്‍സ് അപ്പിന് കാസര്‍കോട് പ്രോപ്പര്‍ട്ടി ഡോട്ട് കോം സമ്മാനിക്കുന്ന ഒരു ലക്ഷം രൂപയും ട്രോഫിയും ഫില്ലി കഫെ മാനേജിംഗ് ഡയറക്ടര്‍ റാഫി സമ്മാനിച്ചു. അന്‍ജും പെര്‍ഫ്യൂംസ് മാനേജിംഗ് ഡയറക്ടര്‍ അച്ചു നായന്മാര്‍മൂല, എസ്.ബി.കെ സുല്‍ത്താന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ എസ്.ബി.കെ., മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി, സിറാജ് പാര്‍സി, പ്രൊഫ. എസ്.എ. അബ്ദുല്ല, സാജിദ് മുംബൈ എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ സമ്മാനിച്ചു. പി.സി.സി പ്രസിഡണ്ട് ബച്ചി കാര്‍വാര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ സി.എം മുസ്തഫ, നവാസ് പാര്‍സി, പി.എ സലാം, ഷഫീല്‍, ഫിറോസ് സൂപ്പര്‍, ഹാരിസ് ബന്നു, അബു കാസര്‍കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
തളങ്കര ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു ജനക്കൂട്ടമാണ് മൂന്ന് ദിനങ്ങളിലായി നടന്ന മത്സരങ്ങള്‍ കാണാനെത്തിയത്. ജനത്തിരക്കില്‍ തളങ്കര വീര്‍പ്പുമുട്ടുകയായിരുന്നു. പി.സി.സിയുടെ സംഘാടന മികവ് ഏറെ പ്രശംസിക്കപ്പെട്ടു.
പി.സി.സി തളങ്കരയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ഹൈസ്‌കൂളില്‍ നടന്ന മെഗാ ക്രിക്കറ്റ് ഈവന്റില്‍ ജേതാക്കളായ വിന്നേര്‍സ് സ്‌പോര്‍ട്‌സ് തൊക്കോട്ടിന് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ട്രോഫി സമ്മാനിക്കുന്നു.
keywords:kasaragod-thalangara-pcc-cricket-champions-sports-winners-thokkot

Post a Comment
0 Comments