കുമ്പള (www.evisionnews.in): മൊഗ്രാല്‍ കൊപ്ര ബസാറില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട കേസില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് വെള്ളിനേഴി ചക്കാലയിലെ സി. ഗിരീഷിനെ (32)യാണ് കുമ്പള പോലീസ് അറസ്റ്റുചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്.
ബുധനാഴ്ച പുലര്‍ച്ചെ ആറുമണിക്കാണ് കാസര്‍കോട് ഭാഗത്തേക്ക് കോഴികളുമായി പോവുകയായിരുന്ന ഓമ്‌നി വാന്‍ കൊപ്ര ബസാറില്‍ ടുറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് അപകമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാനിന് തീപിടിക്കുകയും വാനിനകത്ത് കുടുങ്ങിയ ഡ്രൈവര്‍ കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ ഉജ്വല്‍ (19) വെന്തുമരിക്കുകയായിരുന്നു. വാനില്‍ നിന്നും തെറിച്ചുവീണ് ചെര്‍ക്കള ബാലനടുക്കത്തെ മസ്ഊദും ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്.

Post a Comment
0 Comments