Type Here to Get Search Results !

Bottom Ad

പെരിയ ഓംശ്രീ മഠാധിപതി പത്മകുമാര്‍ഗുരുജിക്കെതിരെ കോടതി നോട്ടീസ് അയച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): പെരിയ പയറ്റിച്ചാലിലെ ഓംശ്രീ മഠാധിപതി പത്മകുമാര്‍ഗുരുജിക്കെതിരെ ഗാര്‍ഹിക പീഡനക്കേസില്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ നോട്ടീസ് അയച്ചു. ഭാര്യ കുഞ്ഞിമംഗലം സ്വദേശിനി കെ.ജയശ്രീയുടെ(45) പരാതിയിലാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ്(രണ്ട്)കോടതി പത്മകുമാറിനെതിരെ നോട്ടീസ് അയച്ചത്. 

പത്മകുമാറും താനുമായുള്ള ബന്ധത്തില്‍ രണ്ട് മക്കളുണ്ടെന്നും സ്വാമിയായ ശേഷം കര്‍ണ്ണാടക സ്വദേശിനിയായ 31 വയസുകാരി യുവതിയെ ശിഷ്യയാക്കി ഒപ്പം താമസിപ്പിക്കുന്നുവെന്നുമാണ് ജയശ്രീയുടെ പരാതി. തനിക്ക് 10000 രൂപ പ്രതിമാസം ചിലവിന് കിട്ടണമെന്നും നഷ്ടപരിഹാരമായി 10 ലക്ഷംരൂപയും നേരത്തെ വിറ്റ് നശിപ്പിച്ച 20 പവന്‍ സ്വര്‍ണ്ണവും കിട്ടണമെന്നാണ് പരാതിയിലെ മുഖ്യആവശ്യം. ഏറെ നാളായി പത്മകുമാറുമായി അകന്ന് സ്വന്തം വീട്ടിലാ ണ് ജയശ്രീയുടെ താമസം. പെരിയയിലെ അംബേദ്കര്‍ കോളേജ് ഒരു കോടിയില്‍പ്പരം രൂപക്കാണ് വില്‍പ്പന നടത്തിയത്. അവശേഷിക്കുന്ന പയറ്റിച്ചാലിലെ സ്വത്തും വീടും വില്‍പ്പന നടത്താന്‍ ഇടയുള്ളതുകൊണ്ട് വില്‍പ്പന തടയണമെന്ന ഹരജി കോടതി താല്‍ക്കാലികമായി അനുവദിച്ചു. പയറ്റിച്ചാലിലെ സ്ഥലത്തില്‍ നിന്നും 51 സെന്റ് സ്ഥലം തനിക്ക് കിട്ടണമെന്നും ജയശ്രീ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


keywords:kasaragod-kanhangad-periya-omshri-guruji-court-notice

Post a Comment

0 Comments

Top Post Ad

Below Post Ad