Type Here to Get Search Results !

Bottom Ad

മോദി ഇന്ത്യന്‍ സൈന്യത്തെ സംഘപരിവാറാക്കുമോ, ചോദ്യവുമായി ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ്


തിരുവനന്തപുരം (www.evisionnews.in): സീനിയോറിറ്റി മറികടന്ന് ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസ്. ഇന്ത്യന്‍ സൈന്യത്തെ സംഘപരിവാര്‍ രാഷ്ട്രീയവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്ന് റിയാസ് കുറ്റപ്പെടുത്തി.

സീനിയര്‍ ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് ജനറല്‍ പര്‍വീണ്‍ ബക്ഷി, ലെഫ്റ്റനന്റ് ജനറല്‍ പി.എം ഹാരിസ് എന്നിവരെ മറികടന്ന് ബിപിന്‍ റാവത്തിനെ നിയമിക്കാനുള്ള കാരണങ്ങളുടെ അന്വേഷണമെത്തുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ സംഘപരിവാര്‍ രാഷ്ട്രീയവല്‍ക്കരണമാണെന്ന തിരിച്ചറിവില്‍ ആണെന്ന് മുഹമ്മദ് റിയാസ് പറയുന്നു. സൈന്യത്തിന്റെ തലപ്പത്ത് ഇരിക്കുന്നതിന്റെ മാനദണ്ഡം സംഘപരിവാറിന്റെ കപടദേശീയ ആശയങ്ങളോടും ഹിന്ദുത്വ നീക്കങ്ങളോടും സന്ധി ചെയുന്നതും വിധേയനാകുന്നതുമാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

'ആര്‍.എസ്.എസ് തലവന്റെ ജന്മദിനത്തില്‍ പട്ടാളക്കാര്‍ക്ക് യോഗാഭ്യാസം നിര്‍ബന്ധമാക്കിയതും മോദിയുടെ സ്വന്തമായ ബാബരാംദേവിന്റെ ഹരിദ്വാറിലെ പതഞ്ജലി യോഗ വേദിയില്‍ 250-ആര്‍മി ഭടന്‍മാരെ ട്രയിനിങ്ങിനു വിട്ടതും ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ രാജ്യവിരുദ്ധമാണെന്ന് ചാനലിലൂടെ പരസ്യമായി പ്രതികരിച്ച പട്ടാളക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാഞ്ഞതും ഇന്ത്യന്‍ ആര്‍മിയില്‍ സംഘപരിവാര്‍ രാഷ്ട്രീയം പിടി മുറുക്കുന്നതിന്റെ മോദി കാലത്തെ ചില ഉദഹാരണങ്ങള്‍ മാത്രമാണ്.' അദ്ദേഹം പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 
..... ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയെ സംഘപരിവാറില്‍ അംഗമാക്കുമോ
ലെഫ്റ്റനന്‍ ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യന്‍ ആര്‍മി ചീഫ് ആയി നിശ്ചയിച്ചതിലെ ലംഘിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഗൗരവമേറിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്... ലെഫ്റ്റനന്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുഭവത്തിലും കഴിവിലും ലവലേശം ആര്‍ക്കും സംശയമില്ല, പക്ഷെ, അദ്ദേഹത്തിന്റെ രണ്ടു സീനിയര്‍ ഉദ്യോഗസ്ഥരായ ലെഫ്: ജനറല്‍- പര്‍വീണ്‍ ബക്ഷി, ലെഫ്: ജനറല്‍- പി.എം ഹാരിസ്, എന്നിവരെ മറികടന്നതിന്റെ കാരണങ്ങളുടെ അന്വേഷണമെത്തുന്നത് ഇന്ത്യന്‍ ആര്‍മിയുടെ സംഘപരിവാര്‍ രാഷ്ട്രീയവല്‍ക്കരണമാണെന്ന തിരിച്ചറിവിലാണ്. ലെഫ്റ്റനന്‍ ജനറല്‍ പി.എം.ഹാരിസിനെ ദക്ഷിണ ആര്‍മ്മി കമ്മാന്ററായി നിശ്ചയിച്ച ഘട്ടത്തില്‍ കോഴിക്കോട് സ്വദേശി കൂടിയായ അദ്ദേഹത്തിന്റെ യോഗ്യതകളെ മീഡിയ വാഴ്ത്തിയതു ഞാന്‍ ഓര്‍ക്കുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad