തിരുവനന്തപുരം (www.evisionnews.in): പാറശാലയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. വാറുതട്ടുവിള വീട്ടില്‍ അനില്‍ കുമാറാ (44)ണ് മരിച്ചത്. രാത്രി 11മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനിലിനെ വീടിന് സമീപത്തെ റോഡില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ചെങ്കല്‍ ആറയൂര്‍ ബിജെപി ബൂത്ത് പ്രസിഡണ്ടാണ് അനില്‍ കുമാര്‍. ഭാര്യ: ബിന്ദു, മക്കള്‍: പൂജ, ആരോമല്‍ അക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബിജെപി തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Post a Comment
0 Comments