Type Here to Get Search Results !

Bottom Ad

കൊളത്തൂര്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍


കാസര്‍കോട് (www.evisionnews.in): കൊളത്തൂര്‍ സ്വദേശിയെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ കനിയടുക്കത്തെ വിശ്വംഭര(56)നാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. തിങ്കളാഴ്ച രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വിശ്വംഭരനെ ഇന്ന് രാവിലെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: രോഹിണി. മക്കള്‍: മുന്ന, അശ്വതി, സ്നേഹ, രമണി, രത്നാവതി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.


keywords:kasaragod-kolathur-obituary

Post a Comment

0 Comments

Top Post Ad

Below Post Ad