ബദിയടുക്ക (www.evisionnews.in): കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞു കര്‍ഷകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 69,000 രൂപ കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പള്ളത്തിന് സമീപം ഏല്‍ക്കാനയിലെ ഡി.വൈ നാരായണറൈയുടെ വീട്ടില്‍ ശനിയാഴ്ച രാത്രി 7 മണിക്കാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. അലമാരയില്‍ പതിഞ്ഞ രണ്ട് വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് വരികയാണ്. വാഹനത്തിലാണ് സംഘം കവര്‍ച്ചക്കെത്തിയതെന്നാണ് സംശയിക്കുന്നത്. ആദൂര്‍ സി.ഐ. സിബി തോമസ്, ബദിയടുക്ക എസ്.ഐ. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അഞ്ചംഗ സംഘമാണ് കവര്‍ച്ചക്കെത്തിയതെന്ന് നാരായണ റൈ പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റംസാണെന്നും അടുത്തിടെ ബാങ്കില്‍ നിന്ന് കോടികള്‍ പിന്‍വലിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞാണത്രെ കവര്‍ച്ചക്കെത്തിയത്. ക്യൂവില്‍ നിന്ന് പല തവണയായി കിട്ടിയ 69,000 രൂപ മാത്രമാണ് കൈവശമുള്ളതെന്ന് നാരായണ റൈ പറഞ്ഞപ്പോള്‍ അത് ഞങ്ങള്‍ പരിശോധിക്കാമെന്ന് സംഘം പറഞ്ഞു. തുടര്‍ന്ന് തോക്ക് ചൂണ്ടി താക്കോല്‍ കൈക്കലാക്കിയ ശേഷം അലമാരയില്‍ സൂക്ഷിച്ച പണവുമായി കടന്ന് കളയുകയായിരുന്നു. അന്വേഷണത്തിന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി.
keywords:kasaragod-badiadka-gun-robbery

Post a Comment
0 Comments