Type Here to Get Search Results !

Bottom Ad

ചികിത്സക്ക് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനായില്ല: മുന്‍ ജവാന്‍ സ്വയംവെടിയുതിര്‍ത്ത് മരിച്ചു


ന്യൂഡല്‍ഹി (www.evisionnews.in): ചികിത്സക്കായി ബാങ്കില്‍നിന്നു പണം പിന്‍വലിക്കാനാവാത്തതിനെത്തുടര്‍ന്ന് മുന്‍ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിവച്ചുമരിച്ചു. ആഗ്രയിലെ ബുധാനാ ഗ്രാമത്തിലെ രാകേഷ്ചന്ദാ (54)ണ് ആത്മഹത്യ ചെയ്തത്. 1990ല്‍ കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നെഞ്ചിന് വെടിയേറ്റ രാകേഷ് വര്‍ഷങ്ങളായി ചികിത്സയിലാണ്. ചികിത്സയ്ക്കുള്ള പണം പിന്‍വലിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പണം പിന്‍വലിക്കാന്‍ എസ്ബിഐ താജ്ഗഞ്ച് ശാഖയില്‍ ദിവസങ്ങളായി ക്യൂ നിന്നെങ്കിലും പണം ലഭിച്ചില്ല. ചെക്ക് ഉപയോഗിച്ചും പണം പിന്‍വലിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെ ശനിയാഴ്ച രാത്രി വീട്ടിലെത്തി മുറിയടച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. 

മാസം 15,000 രൂപ പെന്‍ഷനുണ്ടായിരുന്നെന്നും ചികിത്സയ്ക്ക് 6000-7000 രൂപ ചെലവുണ്ടായിരുന്നെന്നും രാകേഷ്ചന്ദിന്റെ മകന്‍ സുശീല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടറെ കാണാനും മരുന്നുവാങ്ങാനും മറ്റും പണം ആവശ്യമായിരുന്നു. പണം കിട്ടാത്തതില്‍ അച്ഛന്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് മകള്‍ കീര്‍ത്തിയും പ്രതികരിച്ചു. 2012ല്‍ സിആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിളായാണ് രാകേഷ്ചന്ദ് വിരമിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad