ബോവിക്കാനം (www.evisionnews.in): പൊവ്വലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദറിനെ (19) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കൂടി ചൊവ്വാഴ്ച അറസ്റ്റുചെയ്തു. മുതലപ്പാറയിലെ കലാം മുഹമ്മദ് (47), ബാവിക്കരയിലെ ഫാറൂഖ് (30), ബോവിക്കാനത്തെ അഷ്റഫ് (28) എന്നിവരെയാണ് കേസന്വേഷിക്കുന്ന ആദൂര്‍ സി.ഐ സിബി തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവദാസന്‍, മധുസൂദനന്‍ എന്നിവര്‍ അറസ്റ്റുചെയ്തത്.
കേസിലെ ഒന്നാം പ്രതി മുതലപ്പാറ ജബരിക്കുളത്തെ അഹ്മദ് നസീര്‍ (38), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. കേസില്‍ പ്രതികളെ സഹായിച്ച സുനൈദ് എന്നയാളെ പോലീസ് തിരയുന്നുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ മൂന്നു പ്രതികളേയും വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകിട്ട് ബോവിക്കാനം ടൗണില്‍വെച്ചാണ് അബ്ദുല്‍ ഖാദര്‍ കൊല്ലപ്പെട്ടത്.

Post a Comment
0 Comments