
കാസർകോട്:(www.evisionnews.in) കേരളോത്സവ ത്തിൻറെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിനിടെ നടന്ന വാക്ക് തർക്കങ്ങളെ പർവ്വതീകരിച്ച് കൊലപാതകത്തിലേക്ക് എത്തിച്ച് ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് നാഷണൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.കായിക മത്സരങ്ങൾകിടെ ഉണ്ടാകുന്ന അപശബ്ധങ്ങളെ രാഷ്ട്രീയമായി നേരിടുന്നത് കായിക രംഗത്തോടുളള വെല്ലു വിളിയാണത് മത്സരങ്ങൾകിടെ വാക്ക് തർക്കങ്ങൾ സ്വാഭാവികമാണ് അതിനെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ട് മൈതാനത്ത് തന്നെ അവസാനിപ്പിക്കേണ്ടതിന് പകരം കൊല്ലപെട്ടനും കൊലചെയ്യപെട്ടവനും ഏതെങ്കിലും പാർട്ടി പ്രവർത്തകനാണ് എന്നത് കൊണ്ട് ഇതിനെ പാർട്ടി സംഘട്ടനമാക്കിയെടുക്കുന്നതിനോട് യോജിക്കാനാവില്ല കളിയുമായി ബന്ധപെട്ട് രണ്ട് ക്ലബ്ബ് പ്രവർത്തകർകിടയിലുണ്ടായ നിസാര പ്രശ്നം രമ്യമായി തീർക്കേണ്ടവർ തന്നെ ഇതിനെ രാഷ്ട്രീയവൽകരിച്ച് പരവ്വതീകരിക്കുകയാണ് ഇത് തിരിച്ചറിയാൻ യുവ സമൂഹം തയ്യാറാവണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം നൗഷാദ് എരിയാൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
keywords-abdul khader murder-national youth legue-statement
Post a Comment
0 Comments