Type Here to Get Search Results !

Bottom Ad

നോട്ട് ദുരന്തം: സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കടുത്ത നടപടിയിലേക്ക്: തൊഴില്‍ മേഖലയില്‍ ആശങ്ക


കാസര്‍കോട് (www.evisionnews.in): ദേശീയ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിശേഷിപ്പിച്ച നോട്ട് ദുരന്തത്തിന്റെ മറവില്‍ വിവിധ തൊഴില്‍ മേഖലകളിലും കൂട്ട പിരിച്ചുവിടലിന്റെ ആശങ്കകള്‍ പരന്നു. കറന്‍സി ദൗര്‍ലഭ്യം ഇനിയും തുടര്‍ന്നാല്‍ വിവിധ തൊഴില്‍ മേഖലകളില്‍ വമ്പിച്ച തരത്തിലുള്ള തൊഴില്‍ സ്തംഭനങ്ങള്‍ ഉടലെടുക്കുമെന്നും ഉറപ്പായി. അതിനിടെ കേരളത്തിലെ ചില അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ശമ്പളവും മറ്റു സേനവ വേതനവ്യവസ്ഥകളും തുടരാനാവില്ലെന്ന് കാണിച്ച് അധ്യാപക -അനധ്യാപക വിഭാഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ വിവരങ്ങളും പുറത്തുവരുന്നു. നോട്ടീസ് കിട്ടിയ അധ്യാപകരും തങ്ങളുടെ തൊഴില്‍ സുരക്ഷിതത്വത്തെകുറിച്ച് കടുത്ത ഭീതിയിലാണ്.

നേരിട്ട് വ്യക്തമാക്കുന്നില്ലെങ്കിലും വ്യംഗ്യമായ ഭാഷയില്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്ന് ഇനി കൂടുതല്‍ ശമ്പളവും മറ്റും പ്രതീക്ഷിക്കേണ്ടെന്നും സ്വയം ഒഴിഞ്ഞുപോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതാണ് ഉചിതമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ ചില മാനേജ്‌മെന്റുകള്‍ ഇതു സംബന്ധിച്ച നോട്ടീസ് അധ്യപകര്‍ക്ക് നല്‍കിയതായാണ് വിവരം. ആവശ്യത്തിന് യോഗ്യതയുണ്ടായിട്ടും സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ശമ്പളമോ മറ്റു സേനവ വ്യവസ്ഥകളോ നല്‍കുന്നില്ലെന്ന ആരോപണം നിലവിലുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക കോഴവാങ്ങിയാണ് ഇത്തരം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. നാമമാത്രമായ ശമ്പളം നല്‍കി വ്യാജശമ്പള രേഖകള്‍ സൃഷ്ടിക്കുന്നതും ഈ രംഗത്തുള്ള പ്രവണതയാണ്. 

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുമെന്നും സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നതിയാണ് ലക്ഷ്യമെന്നും സര്‍ക്കാറുമായി ധാരണാപത്രവും സത്യവാങ് മൂലവും നല്‍കിയ സ്ഥാപനങ്ങളാണ് അധ്യാപകരോട് അനീതി തുടരുന്നതെന്നും പരാതിയുണ്ട്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാറിനെയും കോടതിയെയും സമീപിക്കാനിരിക്കുകയാണ് സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍. മിക്ക അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ജീവനക്കാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യവും നിഷേധിച്ചിട്ടുണ്ട്. അതിനിടയിലാണ് നോട്ട് ദുരിതത്തിന്റെ മറവില്‍ ഇവരുടെ തലക്കുമേല്‍ ഇടിത്തീവീഴാനിരിക്കുന്നത്.

key wored; kasaragod-school-note-curency

Post a Comment

0 Comments

Top Post Ad

Below Post Ad