Type Here to Get Search Results !

Bottom Ad

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണം: പ്രധാനമന്ത്രിയോട് നടി ഗൗതമി


ചെന്നൈ (www.evisionnews.in): ജയലളിതയുടെ മരണത്തിലും ആശുപത്രി വാസത്തിലും എന്തിനാണ് രഹസ്യാത്മകതയെന്ന ചോദ്യവുമായി നടി ഗൗതമി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണമെന്നും തന്റെ ബ്ലോഗിലൂടെ ഗൗതമി ആവശ്യപ്പെട്ടു. ജയയുടെ മരണത്തെക്കുറിച്ചു നിരവധി ചോദ്യങ്ങളും 'ട്രാജഡി ആന്‍ഡ് അണ്‍ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്' എന്ന തലക്കെട്ടില്‍ മോദിക്കെഴുതിയ തുറന്ന കത്തില്‍ ഗൗതമി ഉയര്‍ത്തി.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ചികില്‍സ, രോഗം കുറഞ്ഞതായുള്ള വാര്‍ത്ത, അപ്രതീക്ഷിത മരണം തുടങ്ങിയ സാഹചര്യങ്ങളെല്ലാം സംശയാസ്പദമാണെന്നു ഗൗതമി തന്റെ പോസ്റ്റില്‍ പറയുന്നു. 75 ദിവസം നീണ്ട ആശുപത്രിവാസത്തിനിടയില്‍ ജയയുടെ ആരോഗ്യത്തെക്കുറിച്ചു പുറത്തുവന്ന ഔദ്യോഗികമായ വിവരങ്ങള്‍ അപ്പോളോ ആശുപത്രി വല്ലപ്പോഴും പുറത്തിറക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളായിരുന്നു. മാത്രമല്ല, ആശുപത്രിയില്‍ ജയയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല.

തമിഴ്‌നാട് സര്‍ക്കാരിനെ നയിക്കുന്ന ആളെക്കുറിച്ചു എന്തിനാണ് ഇത്ര രഹസ്യാത്മകത? ആരാണു പ്രവേശനം വിലക്കിയത്? ജയയുടെ ചികില്‍സയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത് ആരാണ്? ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഉള്ളിലുള്ള ചോദ്യങ്ങളാണ് താനും ചോദിക്കുന്നത്് ഗൗതമി പറഞ്ഞു.


keywords:chennai-gauthami-pm-narendra-modi-fb-post

Tags

Post a Comment

0 Comments

Top Post Ad

Below Post Ad