Type Here to Get Search Results !

Bottom Ad

നോട്ട് ദുരന്തം ലോക് സഭയില്‍ സമ്പത്തിന്റെ മലയാള മുദ്രാവാക്യം പിന്തുണയുമായി ബംഗാള്‍ തൃണമൂല്‍


ന്യൂഡല്‍ഹി (www.evisionnews.in): ദേശീയ ദുരന്തമായി മാറിയ നോട്ട് ദുരന്തത്തിനെതിരെ സി.പി.എം. അംഗം എ.സമ്പത്ത് മലയാളത്തില്‍ മുഴക്കിയ മുദ്രാവാക്യം ലോക സഭയുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി. തൃണമൂല്‍ കോണ്‍ഗ്രസ്(ടി.എം.സി.) ബംഗാളിയില്‍ സംബത്തിനെ പിന്തുണച്ചത് ലോക്‌സഭയ്ക്ക് ഹരമായി.

ചോദ്യോത്തരവേളയ്ക്കിടെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് സമ്പത്ത് മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചത്. നാണക്കേട്, മാനക്കേട്. ഒളിച്ചോട്ടങ്ങള്‍ നിര്‍ത്തൂ, നിര്‍ത്തൂ എന്ന് സമ്പത്ത് താളത്തില്‍ വിളിച്ചപ്പോള്‍ അര്‍ഥമറിയില്ലെങ്കിലും ടി.എം.സി. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ ഏറ്റുവിളിച്ചു.

ബദ്ധശത്രുക്കളായ സി.പി.എമ്മും ടി.എം.സി.യും മുദ്രാവാക്യങ്ങളിലൂടെ കൈകോര്‍ത്തത് പൊതുശത്രുവായ ബി.ജെ.പി.യെയും നരേന്ദ്രമോദിയെയും നേരിടാനെന്നത് മറ്റൊരു രാഷ്ട്രീയ കൗതുകം. നോട്ടുപിന്‍വലിക്കല്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി നടത്തിയ പ്രതിഷേധത്തിനിടെയാണ് മലയാളം മുഴങ്ങിയത്.

ടി.എം.സി. അംഗങ്ങളായിരുന്നു ഏറെയും നടുത്തളത്തിലെന്നതിനാല്‍ ബംഗാളി ചുവയുള്ള മലയാളത്തിലായിരുന്നു ഏറ്റുവിളിയേറെയും. അയ്യയ്യേ നാണക്കേട്, അമ്പമ്പോ നാണക്കേട എന്ന് തെറ്റാതെ വിളിക്കാനും അംഗങ്ങള്‍ പഠിച്ചു. എന്നാല്‍, വിളി കഴിഞ്ഞപ്പോള്‍ ടി.എം.സി. അംഗങ്ങള്‍ സമ്പത്തിനുചുറ്റും കൂടി. നല്ല താളമുണ്ട്, അര്‍ഥമെന്താണെന്നായി. മുതിര്‍ന്ന നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ദിനേഷ് ത്രിവേദിയും സമ്പത്തിനെ അടുത്തുവിളിച്ച് അര്‍ഥമാരായുന്നുണ്ടായിരുന്നു.

keywords;new-delhi-lok-sabha-malayalam-slogans-a-sambath-mp

Post a Comment

0 Comments

Top Post Ad

Below Post Ad