Type Here to Get Search Results !

Bottom Ad

ബാങ്കുകള്‍ക്ക് മൂന്ന് ദിവസം അവധി: എടിഎമ്മുകള്‍ കാലിയാകും: ജനം നട്ടംതിരിയും

കാസര്‍കോട് (www.evisionnews.in): നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശനിയാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് ബാങ്കുകള്‍ക്ക് അവധിയായത് ജനത്തിന് ഇരുട്ടടിയായി. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നി അവധി ദിവസങ്ങള്‍ അടുപ്പിച്ച് വന്നതോടെയാണ് ബാങ്കുകള്‍ തുടര്‍ച്ചയായി മൂന്നു ദിവസം അടച്ചിടുന്നത്. ഇടപാടുകാരെയും സാധാരണക്കാരെയും ഇതേറെ വലക്കുമെന്ന കാര്യം ഉറപ്പാണ്. 

എന്നാല്‍ മൂന്നുദിവസത്തെ ബാങ്ക് അവധി മുന്‍കൂട്ടി കണ്ട് എടിഎമ്മുകള്‍ നിറച്ചിട്ടുണ്ടെന്നാണ് ബാങ്കുകള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഈ അറിയിപ്പ് ജനം മുഖവിലക്കെടുക്കുന്നില്ല. നിലവില്‍ പല എടിഎമ്മുകളും പ്രവര്‍ത്തന ക്ഷമമല്ല. അതോടൊപ്പം തുടര്‍ച്ചയായ അവധികൂടി എത്തിയതോടെ ജനം നോട്ടിനായി നെട്ടോട്ടമോടേണ്ടിവരും.

നോട്ട് നിരോധനത്തെ തുടര്‍ന്ന് അവശ്യസേവനങ്ങള്‍ക്ക് പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി ശനിയാഴ്ച അര്‍ധരാത്രി അവസാനിക്കും. നേരത്തെ ഈ മാസം 15വരെ ഉപയോഗിക്കാം എന്നായിരുന്നു ആദ്യം ലഭിച്ച അറിയിപ്പ്. തുടര്‍ന്ന് ഇത് വെട്ടിച്ചുരുക്കുകയായിരുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ആശുപത്രി, സര്‍ക്കാര്‍ സ്‌കൂളുകളിലെയും കോളെജുകളിലെയും ഫീസ് എന്നിങ്ങനെയുളള ആവശ്യങ്ങള്‍ക്കായിരുന്നു പഴയനോട്ടുകള്‍ സ്വീകരിച്ചിരുന്നത്. 

ഇതാണ് അവസാനിക്കുന്നത്. 




Post a Comment

0 Comments

Top Post Ad

Below Post Ad