Type Here to Get Search Results !

Bottom Ad

മോഷ്ടിച്ച ബൈക്കുമായി സീതാംഗോളി സ്വദേശി പിടിയില്‍

കാസര്‍കോട് (www.evisionnews.in): കവര്‍ച്ച ചെയ്ത ബൈക്കുമായി മോഷണ കേസുകളിലെ പ്രതി പിടിയില്‍. കോഴിക്കോട്ടെ ഹോട്ടല്‍ ജീവനക്കാരനും സീതാംഗോളി സ്വദേശിയുമായ നൗഷാദാ (23)ണ് പിടിയിലായത്. ഡിസംബര്‍ നാലിന് കാസര്‍കോട് ടൗണില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്ക് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

ശ്രീബാഗിലുവിലെ മാഹിന്‍ കുഞ്ഞിയുടെ കെ.എല്‍ 14 എം 7869 നമ്പര്‍ പള്‍സര്‍ ബൈക്കാണ് കണ്ടെടുത്തത്. കവര്‍ച്ചക്ക് ശേഷം ബൈക്കില്‍ കര്‍ണാടക രജിസ്ട്രേഷനിലുള്ള വ്യാജ നമ്പര്‍ പ്ലേറ്റ് പതിക്കുകയായിരുന്നു. സീതാംഗോളിയില്‍ വാഹന പരിശോധനക്കിടയിലാണ് ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഫിലിപ്പ്, പോലീസ് ഉദ്യോഗസ്ഥരായ നാരായണന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ ബൈക്ക് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.


Keywords: Kasaragod-police-bike-seized-youth-held

Post a Comment

0 Comments

Top Post Ad

Below Post Ad