പെരുമ്പള (www.evisionnews.in): കപ്പണയടുക്കത്ത് ഭജനമന്ദിരത്തിന് നേരെ അക്രമം. മന്ദിരത്തിന് മുന്‍വശംകെട്ടിയ ഷീറ്റും പതാകയും കത്തിച്ചു. കല്ലേറില്‍ ഗ്ലാസ് തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞെത്തിയ പോലീസ് അക്രമി സംഘത്തിലെ ഒരാളെ കയ്യോടെ പിടികൂടി. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.
സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് നാട്ടുകാരനായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഭജനമന്ദിരം സന്ദര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശനായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപ്പൂര്‍വം കുഴപ്പം സൃഷ്ടിക്കുന്നതിനാണ് അക്രമമെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod-news-police-attack-four-held

Post a Comment
0 Comments