കാസര്‍കോട് (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മദീനപാഷന്റെ ഭാഗമായി ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്ന് വരെ നടക്കുന്ന ലീഡേഴ്‌സ് കാരവനിന്റെ വിജയത്തിനായി മേഖലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന തന്‍ബീഹ് ജില്ലാ ലീഡേര്‍സ് സംഗമം 15ന് വൈകിട്ട് അഞ്ചു മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ നടക്കും.
സംസ്ഥാന ഭാരവാഹികളുടെ നേതൃത്യത്തില്‍ ജില്ലാ ഭാരവാഹികളും സബ് കമ്മറ്റി ഭാരവാഹികളുമാണ് ലീഡേഴ്‌സ് കാരവന്‍ നയിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ക്ലസ്റ്ററിലും പര്യടനം നടത്തും. മേഖല, ക്ലസ്റ്റര്‍, കമ്മിറ്റി ഭാരവാഹികളും യൂണിറ്റ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ ഭാരവാഹികളാണ് ക്ലസ്റ്റര്‍ ഇന്‍ട്രാക്ഷ്‌നില്‍ പങ്കെടുക്കേണ്ടത്. ലീഡേഴ്‌സ് കാരവനില്‍, ക്ലസ്റ്റര്‍ ,ശാഖ, അദാലത്ത്, ശാഖാ സോഷ്യല്‍ സര്‍വേ, സത്യധാര മദീന പാഷന്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. സംഗമത്തില്‍ മേഖല പ്രസിഡണ്ട്, സെക്രട്ടറിമാര്‍ നിര്‍ബന്ധമായും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.

Post a Comment
0 Comments