Type Here to Get Search Results !

Bottom Ad

എഴുന്നേറ്റുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ദേശീയഗാനം കഴിഞ്ഞ് തീയേറ്ററിലെത്തിയാല്‍ മതി: കോടിയേരി


കോട്ടയം (www.evisionnews.in): ദേശീയഗാനത്തെ വൈകാരിക വിഷയമാക്കേണ്ടതില്ലെന്നും ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ദേശീയഗാനം കഴിഞ്ഞ് തീയേറ്ററിലെത്തിയാല്‍ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശീയഗാനത്തെ വൈകാരിക വിഷയമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്. സിനിമക്ക് മുമ്പ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടവര്‍ മാത്രം അപ്പോള്‍ എത്തിയാല്‍ മതി. സുപ്രീം കോടതി വിധി വ്യക്തത നല്‍കുന്നതാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. തിയേറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിന് അറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് താക്കീത് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad